ഈ വര്‍ഷം ഏറ്റവും കുടുതല്‍ ഇന്ത്യക്കാര്‍ തെരഞ്ഞ സിനിമകളില്‍ ഒന്നാമത് 2.0

2.0

വര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കുടുതല്‍ തെരഞ്ഞ പത്ത് ചിത്രങ്ങളില്‍ ഒന്നാമത് 2.0. ഇതുമായ് ബന്ധപ്പെട്ട് ഗൂഗിള്‍ പുറത്ത് വിട്ട പട്ടികയില്‍ ആദ്യ പത്തില്‍ ഒരു മലയാളം ചിത്രം പോലും ഇല്ലെന്നതാണ് പ്രത്യേകത.

രജനികാന്ത് ചിത്രം 2.0 ആണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തിയേറ്ററുകളില്‍ വളരെയധികം കോളിളക്കം ശൃഷ്ടിച്ച വിജയ് ചിത്രം സര്‍ക്കാര്‍ പോലും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ടൈഗര്‍ ഷ്രോഫ് നായകനായ ബോളിവുഡ് ചിത്രം ‘ബാഗി’ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ ചിത്രം ‘റേസ്’ മൂന്നാം സ്ഥാനത്തും, ‘ടൈഗര്‍ സിന്ദാ ഹേ’നാലാം സ്ഥാനത്തും രണ്‍ബീര്‍ കപൂര്‍ നായകനായ ‘സഞ്ജു’, വിവാദചിത്രം ‘പത്മാവത്’, മാര്‍വലിന്റെ തന്നെ ഹോളിവുഡ് ചിത്രം ‘ബ്ലാക്ക് പാന്തര്‍’, മറാഠി ചിത്രം സൈറാത്തിന്റെ ബോളിവുഡ് റീമേക്കായ ‘ധടക്’,ഹോളിവുഡ് ചിത്രം ‘ഡെഡ്പൂള്‍ 2’ എന്നിവയാണ് പട്ടികയിലെ മറ്റ് ചിത്രങ്ങള്‍.

Top