ഒരു വയസുകാരിയെ മർദിച്ച രണ്ടാനച്ഛനും അമ്മയും കസ്‌റ്റഡിയിൽ

കണ്ണൂർ: ഇരിട്ടി കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനു മർദ്ദനമേറ്റ സംഭവത്തിൽ നടപടിയെടുത്ത് പൊലീസ്. ഒരു വയസുള്ള കുട്ടിയെ രണ്ടാനച്ഛനാണ് മർദിച്ചത്. സംഭവത്തിൽ അമ്മയേയും രണ്ടാനച്ഛനേയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ചെങ്ങോം വെട്ടിയത്ത് രമ്യയുടെ മകൾക്കാണ് മർദനമേറ്റത്. രണ്ടാനച്ഛനായ പാലുകാച്ചി സ്വദേശി രതീഷ് ആണ് കുട്ടിയെ മർദിച്ചത്. പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Top