ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; പാകിസ്ഥാന്‍ മെച്ചപ്പെട്ട സ്‌കോറിലേക്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍ മെച്ചപ്പെട്ട സ്‌കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ പാകിസ്ഥാന്‍ രണ്ടു വിക്കറ്റിന് 139 റണ്‍സെടുത്തിട്ടുണ്ട്. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം ആദ്യദിനം 49 ഓവര്‍ മാത്രമേ കളി നടന്നുള്ളൂ. ബാബര്‍ ആസമിന്റെ (69) തകര്‍പ്പന്‍ ഫിഫ്റ്റിയും ഷാന്‍ മസൂദിന്റെ (46) ഇന്നിങ്സുമാണ് പാകിസ്ഥാനു കരുത്തായത്. മൂന്നാം വിക്കറ്റില്‍ ഈ ജോടി 96 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

100 പന്തില്‍ 11 ബൗണ്ടറികളോടെയാണ് ബാബര്‍ 69 റണ്‍സെടുത്തത്. 152 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു മസൂദിന്റെ ഇന്നിങ്സ്.

ടോസിനു ശേഷം പാക് നായകന്‍ അലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ മസൂദ്-ആബിദ് അലി സഖ്യം 36 റണ്‍സ് നേടിയിരുന്നു. ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ആബിദിനെ ആര്‍ച്ചര്‍ ബൗള്‍ഡാക്കുകയായിരുന്നു. നായകന്‍ അലിയും വൈകാതെ മടങ്ങുകയായിരുന്നു.

Top