ആനന്ദ് നീലകണ്ഠന്റെ പുസ്തകം ; ആഘോഷമാക്കി മുംബൈ

മുംബൈ : ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്റെ ‘അസുര’ എന്ന പുസ്തകത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച് മുംബൈ.ഗോരേഗാവ് ഈസ്റ്റിലെ ഒബ്‌റോയ് എസ്‌ക്വയറിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇതിഹാസ കൃതികളുടെ വ്യത്യസ്ത വായനകള്‍ നടന്നു.സംസ്‌കൃത പണ്ഡിതനും നാടകകൃത്തതുമായ ഡോ.പ്രസാദ് ബിഡെ ഭാസന്റെ പ്രതിമ നാടകം, വാല്മീകി നാടകത്തില്‍ എങ്ങിനെ ഭിന്നമായി തീര്‍ന്നുവെന്നും തുടങ്ങിയ
കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചു.

പതിനാലോളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത പുസ്തകത്തിന്റെ പത്തരലക്ഷത്തിലധികം കോപ്പികള്‍ ഇംഗ്ലീഷില്‍ മാത്രമായി ഇതിനോടകം വിറ്റഴിഞ്ഞു.വില്‍പ്പന തുടരുന്നതായി ആനന്ദ് പറഞ്ഞു.

നാഗാര്‍ജുന,രാജമൗലി തുടങ്ങിയവര്‍ പുസ്തകം വായിച്ചു.അതുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന സൗഹൃദമാണ് തനിക്ക് പുതിയ വഴികള്‍ തുറന്നുതന്നതെന്നും ‘അസുര’ എന്ന പുസ്തകം പുറത്തെത്തിയതോടെ ജീവിതം മാറിമറിഞ്ഞെന്നും ആനന്ദ് വ്യക്തമാക്കി.

Top