1 കോടി വാക്സിൻ ഡോസുകൾക്ക് ഓർഡർ നൽകി യോഗി സർക്കാർ

ലക്നൗ :  മൂന്നാം ഘട്ട വാക്സിനേഷനായി 1 കോടി വാക്സിൻ ഡോസുകൾക്ക് ഉത്തർപ്രദേശ് സർക്കാർ ഓർഡർ നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥയാണ്‌ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ നിർമ്മിത വാക്സിനുകളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇരു വാക്സിനുകളും 50 ലക്ഷം വീതം സംസ്ഥാനത്ത് എത്തിക്കും. കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ വാക്സിന് പുറമേയാണ് കൂടുതൽ വാക്സിനുകൾക്ക് സംസ്ഥാന സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്നും നേരിട്ടാണ് വാക്സിൻ വാങ്ങിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പുതിയ വാക്സിൻ നയം അനുസരിച്ച് വാങ്ങുന്ന വാക്സിന്റെ 50 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. ഇത് കൂടാതെ സംസ്ഥാനങ്ങൾക്ക് കമ്പനികളിൽ നിന്നും നേരിട്ടും വാക്സിൻ വാങ്ങാം. സൗജന്യമായാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വാക്സിൻ നൽകുന്നത്.

Top