ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടത് ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തയ്യാറാണെന്ന് ചൈന

ബെയ്ജിങ്: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തയ്യാറാണെന്ന് ചൈന.

ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനപ്പെട്ടതായാണ് ചൈന കാണുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഷെന്‍ സിയാദോങ് മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയുടെ പ്രധാനപ്പെട്ട അയല്‍ക്കാരാണ് ഇന്ത്യ. അയല്‍ രാജ്യങ്ങളുമായി ബന്ധം മെച്ചെപ്പടുത്താന്‍ ചൈന പദ്ധതിയിടുന്നുണ്ടെന്നും ഷെന്‍ അറിയിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ശെ മുഹമ്മദിന്റെ തലവനുമായ മസ്ഊദ് അസഹറിനെ ആഗോള ഭീകരപ്പട്ടികയില്‍ പെടുത്താനുള്ള നീക്കം തടഞ്ഞതിന് ശേഷമായിരുന്നു ചൈനയുടെ പുതിയ പ്രഖ്യാപനം.

മസ്ഊദിനെ യു.എന്‍ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം 15അംഗങ്ങളുള്ള രക്ഷാ സമിതിയില്‍ ചൈന മാത്രമായിരുന്നു തടഞ്ഞത്.

രക്ഷാസമിതിയില്‍ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മസ്ഊദിനെ ഭീകരപ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചൈന വീറ്റോ ചെയ്യുകയായിരുന്നു.

നാലാംതവണയാണ് ഈ വിഷയത്തില്‍ ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്നത്. മസ്ഊദിനെ ഭീകരപ്പട്ടികയില്‍ പെടുത്താനുള്ള നീക്കം ശുദ്ധ വിഡ്ഢിത്തമാണെന്നാണ് ചൈനയുടെ വാദം.

Top