കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

arrest

ചെന്നൈ: 58 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. വിദേശത്ത് ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ ചെന്നൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. നൂഹു എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ആളാണ് നൂഹു.

1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂരില്‍ സ്‌ഫോടനം നടക്കുന്നത്. ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ സന്ദര്‍ശന സമയത്തായിരുന്നു ഇത്. 58 പേര്‍ സ്‌ഫോടന പരമ്പരയില്‍ മരിച്ചു. 200ഓളം പേര്‍ക്ക് പരുക്കേറ്റു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍.കെ അദ്വാനി യോഗങ്ങള്‍ തീരുമാനിച്ചിരുന്ന എല്ലായിടത്തും അന്ന് ബോംബ് പൊട്ടി.

Top