1983 ലെ ഇന്ത്യന്‍ ലോകകപ്പിനെ പ്രമേയമാക്കുന്ന ചിത്രം ’83’;കപില്‍ ദേവായി രണ്‍വീര്‍ ഫസ്റ്റ് ലുക്ക് കാണാം

പില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1983 ല്‍ നേടിയ ലോകകപ്പ് വിജയം പ്രമേയമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 83. 1983ലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അതിസാഹസികവും മനോഹരവുമായ വിജയം തിരിശീലയ്ക്കുമുമ്പില്‍ എത്തുമ്പോള്‍ രണ്‍ബീറാണ് ചിത്രത്തിലെ നായകനാകുന്നത്. ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്ന രണ്‍വീര്‍ സിങ് തന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 34-ാം പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി രണ്‍വീര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

കപിലിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുക്കോണ്‍ ആണ്.രണ്‍വീറും ദീപികയും വിവാഹശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മധു മന്‍ടേന ആണ്. ഇന്ത്യയിലും ലണ്ടനിലും സ്‌കോട്ട്ലാന്റിലുമായിരിക്കും ചിത്രീകരണം.2020 ഏപ്രില്‍ 10 ന് റിലീസ് ചെയ്യും’

Top