ഇന്ത്യന്‍ എയര്‍ലൈന്‍സ് 1981 ഹൈജാക്കിംഗ് കേസ് ; രണ്ട് പേരെ കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി : 1981 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഹൈജാക്കിംഗ് കേസില്‍ രണ്ട് പേരെ കുറ്റ വിമുക്തരാക്കി ഡല്‍ഹി കോടതി. സത്‌നാം സിങ്, തജീന്ദര്‍പാല്‍ സിങ് എന്നിവരെയാണ് ഡല്‍ഹി പട്യാല കോടതി കുറ്റവിമുക്തരാക്കിയത്. 1981 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം ഹൈജാക്ക് ചെയ്ത കേസിലാണ് വിധി.

100 യാത്രക്കാരുള്ള വിമാനം പാക്കിസ്ഥാനിലെ ലാഹോറില്‍ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. അഞ്ച് സിക്കുകാര്‍ ചേര്‍ന്നാണ് വിമാനം ഹൈജാക്ക് ചെയ്തത്. കുറ്റവിമുക്തരാക്കപ്പെട്ട ഇരുവരും കേസിനെതിരെ പോരാടിയിരുന്നു. തുടര്‍ന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഇവര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കും കാനഡയിലേക്കും പോയി. പിന്നീട് 1998- 1999 കാലഘട്ടത്തിലാണ് സത്‌നാം സിങും, തജീന്ദര്‍പാല്‍ സിങും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

Top