കോവിഡ് പോരാട്ടത്തിനിടെ ജീവന്‍ പൊലിഞ്ഞത് 196 ഡോക്ടര്‍മാരുടെത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോരാട്ടത്തിനിടെ രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 196 ആയി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

മരിച്ച 196 പേരില്‍ 170 പേരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാരുടെ ജീവന്‍ പൊലിയുന്നതിലെ ഉത്കണ്ഠയാണ് ഐഎംഎ പ്രധാനമന്ത്രിയെ അറിയിച്ചത്. ഡോക്ടര്‍മാരുടെ സുരക്ഷയും ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സും ഉറപ്പാക്കണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നു.

കോവിഡ് ബാധിച്ച ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബത്തിനും ആശുപത്രിയില്‍ പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ രാജന്‍ ശര്‍മ ചൂണ്ടിക്കാട്ടുന്നു. 3.5 ലക്ഷം ഡോക്ടര്‍മാരെയാണ് ഐഎംഎ പ്രതിനിധീകരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ എല്ലാ ഡോക്ടര്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്.

Top