‘1921 പുഴ മുതല്‍ പുഴ വരെ’ ട്രെയിലര്‍; അലി അക്ബറിനു വിമര്‍ശനം

ലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ. ഇതുവരെ 1,17,42859 രൂപ പിരിച്ചു ലഭിച്ചെന്നും 30,76530 രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വയനാട് ആണ് പ്രധാന ലൊക്കേഷന്‍.

ചിത്രത്തിന്റെ ട്രെയിലറിനു നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കൂടുതലും ഡിസ്ലൈക്‌സ് ആണ് ട്രെയിലറിനു ലഭിക്കുന്നത്. 70 ലക്ഷം മുടക്കിയ ചിത്രത്തിന്റെ മികവില്ലെന്നാണ് പ്രധാന വിമര്‍ശനം.

 

Top