വയസ് 190, കരയിലെ വന്ദ്യവയോധികൻ ജോനാഥൻ ആമ പിറന്നാൾ ആഘോഷിക്കുന്നു

റ്റ്ലാൻറിക് സമുദ്രത്തിലെ സെൻറ് ഹെലീന ദ്വീപിൽ ഒരു പിറന്നാളാഘോഷം പൊടിപൊടിക്കുകയാണ്. ജോനാഥന്റെ 190 -ാം പിറന്നാൾ. മനുഷ്യന്റെ അറിവ് വച്ച് ലോകത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ആമ, ജോനാഥൻ.ബ്രിട്ടന്റെ അധീനതയിലുള്ള അറ്റ്ലാൻറിക് സമുദ്രത്തിലെ സെൻറ് ഹെലീന എന്ന ദ്വീപിലായിരുന്നു ജനനം. 1821 ൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ മരിച്ച അതേ സെൻറ് ഹെലീനയിൽ.നെപ്പോളിയന്റെ മരണത്തിന് ശേഷം പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞ് 1832 ൽ. ജോനാഥന്റെ പുറംപാളിയിലെ ഷെല്ലുകളുടെ അളവുകളെ കുറിച്ചുള്ള പഠനത്തിൽ നിന്നാണ് 1832 ലാണ് ജോനാഥൻ മുട്ടവിരിഞ്ഞ് ഇറങ്ങിയതെന്ന നിരീക്ഷണത്തിലെത്തിയത്.

സെൻറ് ഹെലീന ദ്വീപിൽ ഞായറാഴ്ച (4.12.2022) ആഘോഷ ദിവസമാണ്. സെൻറ് ഹെലീന ഗവർണറുടെ ഔദ്ധ്യോഗിക വസതിയായ പ്ലാൻറേഷൻ ഹൌസിൽ ജോനാഥന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ പേരിൽ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കും.കൂടാതെ ജോനാഥന്റെ ഇഷ്ട ഭക്ഷണങ്ങളായ കാരറ്റ്,ചീര,വെള്ളരി,ആപ്പിൾ എന്നിവ കൊണ്ടുണ്ടാക്കിയ ജന്മദിന കേക്കും മുറിക്കും. 2017 ൽ ജോനാഥന്റെ സൂക്ഷിപ്പുകാരാണ് അദ്ദേഹത്തിന്റെ ഭക്ഷണ ക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

“അദ്ദേഹം ഇപ്പോഴും സ്ത്രീകളുമായി സന്തോഷത്തിലാണ്. എമ്മയ്‌ക്കൊപ്പം പറമ്പിൽ അവൻ പതിവായി മുറുമുറുക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്,” അന്നത്തെ സെൻറ് ഹെലീന ഗവർണർ ലിസ ഫിലിപ്സ് ജോനാഥന്റെ പ്രണയം വെളിപ്പെടുത്തി. എമ്മയാണ് ജോനാഥന്റെ കൂട്ടുകാരി. സെൻറ് ഹെലീന ദ്വീപിലെ 50 വയസ് പ്രായമുള്ള സീഷെൽസ് ജെയൻറ് ടോർട്ടസ് ഇനത്തിൽപ്പെട്ട ആമയാണ് എമ്മ.

2022 ന്റെ തുടക്കത്തിൽ ജോനാഥന് ഗിന്നസ് അവാർഡ് ലഭിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര മൃഗം എന്ന നില പദവി ജോനാഥനെ തേടിയെത്തി.ഈ ഡിസംബറിൽ എക്കാലത്തെയും പ്രായം കൂടിയ ആമയായും ജോനാഥനെ തെരഞ്ഞെടുത്തു.”1832ൽ ജോർജിയൻ കാലഘട്ടത്തിൽ ജനനം.ലോക മഹായുദ്ധങ്ങൾ,ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയർച്ചയും തകർച്ചയും.കടന്നുപോയത് നിരവധി ഗവർണർമാരും രാജാക്കന്മാരും രാജ്ഞിമാരും.ഇത് തികച്ചും അസാധാരണമാണ്.”ജോനാഥൻറെ ഇപ്പോഴത്തെ പരിചാരകനും മുൻ മൃഗഡോക്ടറുമായ ജോ ഹോളിൻസ് പറയുന്നു.

Top