പൂനെ ലോനവാലയിലെ നാവികകേന്ദ്രത്തില്‍ കൗമാരക്കാരനായ നാവികന്‍ തൂങ്ങിമരിച്ച നിലയില്‍

hang

മുംബൈ: കൗമാരക്കാരനായ നാവികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂനെ ലോനവാലയിലെ ഐഎന്‍എസ് ശിവാജി നാവികകേന്ദ്രത്തിലാണ് ആകാശ് സായ്‌നാഥ് കന്നാല (19) എന്ന നാവികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് നാവികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

റിക്രിയേഷന്‍ സെന്ററിലെ മുറിയില്‍ സീലിംഗ് ഫാനില്‍ കിടക്കവിരി ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ടാണ് തൂങ്ങിമരിച്ചിരിക്കുന്നത്. നാവിക സേന അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.

Top