19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ പൊലീസ് പിടിയില്‍

മുംബൈ : മുംബൈയിലെ ബാന്ദ്രയില്‍ 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മെയ് 12 ന് വൈകുന്നേരം ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം ഇരിക്കവെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റവാളികള്‍ ഇരയെ മറ്റൊരു വീട്ടിലേക്ക് കടത്തുകയും അവിടെവച്ച് പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.

മെയ് 13 ന് പെണ്‍കുട്ടി ഇവരില്‍ നിന്ന് രക്ഷപ്പെട്ട് ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Top