സിദ്ധു മൂസെവാലയുടെ ആരാധകനായ 19 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ചണ്ഡീഗഡ് : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ആരാധകനായ 19 കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു.മൊഹാലിയിലെ ജങ്പൂര്‍ ഗ്രാമത്തിലെ അവതാര്‍ സിങ്ങാണ് ഫിനൈല്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

സിദ്ധു മൂസെവാലയുടെ ആരാധകനായിരുന്ന ഇയാള്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ സ്ഥിരം കേള്‍ക്കുകയും സിദ്ധു മൂസെവാലയുടെ പേര് എഴുതിയ ടീ ഷര്‍ട്ടുകളാണ് സ്ഥിരമായി ധരിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

 

Top