അമ്മ ടിവി ഓഫ് ചെയ്തതിന് 19കാരൻ ജീവനൊടുക്കി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ  ബീഡ് ജില്ലയിൽ അമ്മ ടിവി ഓഫ് ചെയ്തതിന് പിന്നാലെ 19കാരൻ ജീവനൊടുക്കി. ഓൺലൈൻ ക്ലാസ് കഴിഞ്ഞുവന്ന് സോഫയിൽ കിടന്നുകൊണ്ട് ടിവി കാണുന്ന കുട്ടിയെ ശകാരിച്ച് അമ്മ ടിവി ഓഫ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ കുളിമുറിയിൽ കയറിയാണ് കുട്ടി തൂങ്ങിമരിച്ചത്.

കുട്ടിയുടെ അമ്മയും സഹോദരിയും ചേർന്ന് മൃതദേഹം കണ്ടെടുക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top