ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ഗുണ്ടൂർ: ഒരു മാസത്തിനിടെ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഗോപി എന്നയാളാണ് അറസ്റ്റിലായത്. ഗുണ്ടൂരിലെ തടേപ്പള്ളിയില്‍ മെല്ലാംപുടി, വടേശ്വരം എന്നിവിടങ്ങളിലാണ് സംഭവം നടന്നത്.

മെല്ലാംപുടിയിൽനിന്ന് കാണാതായ ആറു വയസ്സുകാരനെ കാണാതായി രണ്ടു ദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാർച്ച് 14നു വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ അന്നു വൈകിട്ട് 3 മണിയോടെയാണ് കാണാതായത്. കുട്ടിയുടെ മരണത്തിൽ ഗോപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പൊലീസിനെ സമീപിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ വാഴത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് പറഞ്ഞു.

പ്രതിയുടെ അച്ഛനും  കുറ്റവാളിയാണെന്നു പ്രദേശവാസികൾ പറയുന്നു. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാളെ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

Top