സൈബര്‍ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ 19 ലക്ഷം തട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിന്‍വലിച്ചത്.

ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള മാസങ്ങളിലാണ് പണം നഷ്ടമാകുന്നത്.

1992 മുതലുള്ള അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പിന് ഇരയാക്കിയത്. തട്ടിപ്പ് നടത്തിയത് ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന പഴയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്നാണ് സംശയം. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ പൊലീസ് കേസ് എടുത്തു.

Top