തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ 19 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 19 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. സിംഗപ്പൂരില്‍ നിന്നും എത്തിയ നാരായണന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം മാര്‍ക്കര്‍ പേനയില്‍ ഒളിപ്പിച്ച് ഹാന്‍ഡ് ബാഗില്‍ വച്ച് കടത്താനാണ് ശ്രമിച്ചത്. 599 ഗ്രാം സ്വര്‍ണമാണ് പേനകള്‍ക്കുള്ളില്‍ ഒളിപ്പിച്ചത്.

Top