ചൈനയിൽ വീടിനുള്ളിൽ തീപിടുത്തം ; പത്തൊമ്പത് പേർ കൊല്ലപ്പെട്ടു

ബെയ്‌ജിംഗ്: ബെയ്‌ജിംഗ് തെക്കൻ ദക്സ് ജില്ലയിൽ വീടിനുള്ളിൽ തീപിടുത്തം.

അപകടത്തിൽ 19 പേർ കൊല്ലപ്പെടുകയും, എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിൻജിയ ഗ്രാമത്തിലെ വീടിനാണ് തീപിടിച്ചത്. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല.

അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Top