അഫ്ഗാനില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 19 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറില്‍ വ്യോമസേന ഭീകരരുടെ താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 19 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. നംഗര്‍ഹാറിലെ ഹസ്‌ക മിന ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

2015 മുതല്‍ നംഗര്‍ഹാര്‍ ഐഎസ് ഭീകരര്‍ അവരുടെ താവളമാക്കിയിരുന്നു. ഈ വര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

Top