ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് 19 പേര്‍ക്ക് പരുക്ക്

ജമ്മു: ശ്രീനഗറിലെ ബാംമിനയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 19 പേര്‍ക്ക് പരുക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പരുക്കേറ്റ സൈനികരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒമ്പത് ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

Top