ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ആംആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ആനന്ദ് പാര്‍ബാതില്‍ പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ജനങ്ങളെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ആനന്ദ് പാര്‍ബാത് ഏരിയയില്‍ പീഡനം ചെറുത്ത 19 വയസുകാരിയെ അക്രമികള്‍ കുത്തികൊലപ്പെടുത്തിയത്.


