ഖത്തറില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി

ഖത്തര്‍: ഖത്തറില്‍ നിലവില്‍ 189 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായും 115 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉള്ളതായും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍.

ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് 28 പരാതികള്‍ പരിഹരിച്ചതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതുവരെ നടന്ന എട്ട് ഓപണ്‍ ഹൗസുകളിലായി എംബസിക്ക് മുമ്പിലെത്തിയത് 42 പരാതികളാണ്.

42 പരാതികളില്‍ 28 എണ്ണവും പരിഹരിച്ചു ശേഷിക്കുന്ന 14 പരാതികള്‍ എംബസിയുടെ പരിഗണനയിലാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പറഞ്ഞു.

ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി ചേരുന്ന ഓപ്പണ്‍ഹൗസുകളില്‍ ഈ വര്‍ഷം ഇതുവരെ എത്തിയ പരാധികളില്‍ ഭൂരിഭാഗവും പരിഹരിക്കനായതായി എംബസി വൃത്തങ്ങളാണ് അറിയിച്ചത്.

ആഗസ്റ്റ് മാസത്തെ ഓപണ്‍ ഹൗസിലും അടിയന്തിര ശ്രദ്ധ വേണ്ട കോണ്‍സുലാര്‍, തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഗണനക്കുവന്നു.

ആഗസ്റ്റില്‍ സല്‍വ, മിസൈദ്, അല്‍ ഖോര്‍, ദുഖാന്‍ സിക്‌റീത് എന്നിവിടങ്ങളില്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു. 219 കോണ്‍സുലാര്‍ സേവനങ്ങളാണ് ഈ ക്യാമ്പുകള്‍ വഴി നല്‍കാനായെതെന്നും അധികൃതര്‍ അറിയിച്ചു.

ഈ ആഴ്ച എംബസി അധികൃതര്‍ സെന്‍ട്രല്‍ ജയിലും ഡിപോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിച്ചു. ജയിലില്‍ 189ഉം ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ 115ഉം ഇന്ത്യക്കാരാണ് നിലവിലുള്ളത്.

Top