രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കോവിഡ് ! ഇത് ആശങ്കാജനകമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 186 കോവിഡ് കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രോഗബധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ കോവിഡ് അതിവേഗം പടരുന്നുണ്ടെങ്കിലും വൈറസ് വ്യാപനം ഇപ്പോഴും നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഒരു ഹോട്ട്സ്പോട്ട് മേഖലകളിലും ഇളവ് ഉണ്ടാകില്ലെന്നും രോഗം പടരുന്നത് തടയാന്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏപ്രില്‍ 27 ന് വീണ്ടും അവലോകന യോഗം ചേരുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധിച്ച് 42 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 72 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

അതേസമയം ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ വൈറസ് സ്ഥിരീകരിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. കോവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 70 കടന്നിരിക്കുകയാണ്.

Top