കേരളത്തില്‍ മണിപ്പൂരില്‍ നിന്നുള്ള 181 വിദ്യാര്‍ഥികള്‍; വിവര ശേഖരണം സുപ്രീം കോടതി നിര്‍ദേശ പ്രകാരം

കൊച്ചി: കേരളത്തിലുള്ള മണിപ്പൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് വിവര ശേഖരണം നടത്തുന്നത്. കേരളത്തില്‍ മണിപ്പൂരില്‍ നിന്നുള്ള 181 വിദ്യാര്‍ഥികളുണ്ടെന്നാണ് പ്രാഥമിക

മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് ഇവരിലേറെയും പേര്‍ കേരളത്തില്‍ എത്തിയത്. കണ്ണൂരിലാണ് മണിപ്പൂരില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ഥികളുള്ളത്. ഇവരുടെ വിദ്യാഭ്യാസം, താമസം തുടങ്ങിയവ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് മണിപ്പൂരിലെ രക്ഷിതാക്കള്‍ വ്യക്തമാക്കിയതോടെയാണ് സുപ്രീം കോടതി ഈ നിര്‍ദേശം നല്‍കിയത്.

Top