സീനിയര്‍ വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ചേര്‍ന്ന് 18 കാരിയെ പീഡിപ്പിച്ചു

മംഗളൂരു: സീനിയര്‍ വിദ്യാര്‍ത്ഥിയും സൃഹൃത്തുക്കളും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ നാല് പേര്‍ക്കെതിരെ കേസെടുത്തുതായി പൊലീസ് അറിയിച്ചു. കാറിനുള്ളില്‍വച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

ഫെബ്രുവരിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറത്തറിഞ്ഞത്.വീഡിയോ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പൊലീസിന് വിവരം കൈമാറുകയും പൊലീസ് കേസെടുക്കുകയും ആയിരുന്നു.വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് എസ്പി ബി ലക്ഷ്മി പ്രസാദ് അറിയിച്ചു.

Top