ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

murder

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പച്ചക്കറി വാങ്ങുന്നതിന് വ്യാഴാഴ്ച വൈകിട്ട് പുറത്തുപോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു. അജ്ഞാതരായ ഒരു കൂട്ടമാളുകള്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച് പൊലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കൊലപാതകത്തിലേക്കു നയിച്ച കാരണവും വ്യക്തമല്ലെന്നും ഐജി: സുജിത് പാണ്ഡെ പറഞ്ഞു.

Top