പൊതുമധ്യത്തില്‍ വെച്ച് അപമാനിക്കാന്‍ ശ്രമം;യുവാവിനെ മര്‍ദ്ദിച്ച് 18കാരിയായ ബോക്‌സര്‍

ലക്‌നൗ: അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതുമധ്യത്തില്‍ വെച്ച് മര്‍ദ്ദിച്ച് 18 കാരിയായ വനിതാ ബോക്‌സര്‍. നിഷ പ്രവീണ്‍ എന്ന പെണ്‍കുട്ടിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ദിച്ചത്.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. പെണ്‍കുട്ടി യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. പെണ്‍കുട്ടി യുവാവിന്റെ ടീ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

അമ്മയുമായി ആശുപത്രിയിലെത്തിയ നിഷയെയാണ് യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്. നിഷയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാവുന്നതാണ്.

Top