അറ്റകുറ്റപ്പണി: കേരളം വഴിയുള്ള 18 ട്രെയിന്‍ സർവീസുകൾ റദ്ദാക്കി, 6 ട്രെയിനുകൾ വഴിതിരിച്ചു വിടും

തിരുവനന്തപുരം : ആഗ്ര ഡിവിഷനിലെ പൽവാൽ – മഥുര സെക്‌ഷനിൽ നിർമാണ പ്രവ‍ൃത്തികൾ നടക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സഞ്ചരിക്കുന്ന 18 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും 6 ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. റദ്ദാക്കിയവയിൽ ഏറെയും പ്രതിവാര ട്രെയിനുകളാണ്. യാത്രക്കാർ ആവശ്യമായ ക്രമീകരണം നടത്തണമെന്നും റെയിൽവേ വ്യക്തമാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്‌സ്‌പ്രസ് (ജനുവരി 16, 23, 30, ഫെബ്രുവരി 6)

നിസാമുദ്ദീൻ – എറണാകുളം തുരന്തോ എക്‌സ്‌പ്രസ് (ജനുവരി 13, 20, 27, ഫെബ്രുവരി 3)

കൊച്ചുവേളി – അമൃത്‌സർ എക്‌സ്‌പ്രസ് (ജനുവരി 17, 24, 31, ഫെബ്രുവരി 7)

അമൃത്‌സർ – കൊച്ചുവേളി എക്‌സ്‌പ്രസ് (ജനുവരി 14, 21, 28, ഫെബ്രുവരി 4)

തിരുവനന്തപുരം – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ജനുവരി 27 – ഫെബ്രുവരി 3)

ന്യൂഡൽഹി – തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 29 – ഫെബ്രുവരി 5)

തിരുവനന്തപുരം – ഹസ്‌റത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 9, 16, 23, 30)

ഹസ്‌റത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 12, 19, 26, ഫെബ്രുവരി 2)

എറണാകുളം – ഹസ്‌റത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസ് (ജനുവരി 13, 20, 27, ഫെബ്രുവരി 3)

ഹസ്‌റത്ത് നിസാമുദ്ദീൻ – എറണാകുളം മില്ലേനിയം എക്സ്പ്രസ് (ജനുവരി 9, 16, 23, 30 ഫെബ്രുവരി 6)

കന്യാകുമാരി – ശ്രീ വൈഷ്ണോദേവി കത്ര ഹിമസാഗർ എക്സ്പ്രസ് (ജനുവരി 12, 19, 26, ഫെബ്രുവരി 2)

ശ്രീ വൈഷ്ണോദേവി കത്ര – കന്യാകുമാരി ഹിമസാഗർ എക്സ്പ്രസ് (ജനുവരി 22, 29, ഫെബ്രുവരി 5)

തിരുവനന്തപുരം – ഹസ്‌റത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 13, 20, 27, ഫെബ്രുവരി 3)

ഹസ്‌റത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 15, 22, 29, ഫെബ്രുവരി 5)

എറണാകുളം – ഹസ്‌റത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 10, 17, 24, 31)

ഹസ്‌റത്ത് നിസാമുദ്ദീൻ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 12, 19, 26, ഫെബ്രുവരി 2)

കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 12, 19, 26, ഫെബ്രുവരി 2)

ഋഷികേശ് – കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 15, 22, 29, ഫെബ്രുവരി 5)

വഴി തിരിച്ചുവിട്ട ട്രെയിനുകൾ

കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (ഡിസംബർ 29) ബയാന, ആഗ്ര ഫോർട്ട്, മിതാവാൽ, ഖുർജ, മീററ്റ് വഴി തിരിച്ചുവിട്ടു.

ഋഷികേശ് – കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (നവംബർ 27, 2024 ജനുവരി 1) മീററ്റ്, ഖുർജ, മിതാവാൽ, ആഗ്ര ഫോർ‌ട്ട് വഴി തിരിച്ചുവിടും.

എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മംഗള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ജനുവരി 09 മുതൽ ഫെബ്രുവരി 03 വരെ) ആഗ്ര കന്റോൺമെന്റ്, മിതാവ്, ഗാസിയാബാദ്, നിസാമുദ്ദീൻ വഴി തിരിച്ചുവിടും.

ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് (ജനുവരി 11 മുതൽ ഫെബ്രുവരി 05 വരെ) നിസാമുദ്ദീൻ, ഗാസിയാബാദ്, കന്റോൺമെന്റ്, അഗ്രാബാദ്, അഗ്രാബാദ് വഴി തിരിച്ചുവിടും.

കൊച്ചുവേളി – ചണ്ഡീഗഡ് സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ് (ജനുവരി 08, 13, 15, 20, 22, 27, 29, ഫെബ്രുവരി 03) സവായ് മധോപുർ, ജയ്പുർ, ആൽവാർ വഴി തിരിച്ചുവിട്ടു.
ചണ്ഡീഗഢ്-കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ് (ഡിസംബർ 27, ജനുവരി 03, 10, 12, 17, 19, 24, 26, 31, ഫെബ്രുവരി 2) അൽവാർ, ജയ്പുർ, സവായ് മധോപൂർ വഴി തിരിച്ചുവിടും.

Top