മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ ഔദ്യോഗിക വസതിയിലെ 16 ജീവനക്കാര്‍ക്ക് കോവിഡ്

മുംബൈ: മഹാരാഷ്ട്ര രാജ്ഭവനിലെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ ഔദ്യോഗിക വസതിയിലെ 16 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗവര്‍ണര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ആവശ്യമായി വന്നാല്‍ ഗവര്‍ണറെ സ്രവ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ബ്രിഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ഗവര്‍ണറുടെ സ്റ്റാഫ് അംഗങ്ങളിലെ രണ്ട് പേര്‍ക്ക് എട്ട് ദിവസം മുമ്ബ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവരുമായി ബന്ധപ്പെട്ട രാജ്ഭവനിലെ 100 ജീവനക്കാരെ ജെജെ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി. ഇതില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ മുനിസിപ്പല്‍ അധികൃതര്‍ രാജ്ഭവന്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും ഗവര്‍ണറുടെ ഓഫീസും അടച്ചു.

Top