ദിവസ വേതനക്കാരുടെ പേരിൽ വ്യാജ ശമ്പള ബില്ലുണ്ടാക്കി പണം തട്ടി, വനംവകുപ്പിലെ 18 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയ പതിനെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ദിവസ വേതനക്കാർക്കുള്ള ശമ്പളം നൽകിയെന്ന് വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയതിലാണ് നടപടി. 1,68,000 രൂപ തട്ടിയെടുത്തുവെന്നാണ് ഫോറസ്റ്റ് വിജിലൻസ് കണ്ടെത്തൽ. രണ്ട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ, മൂന്ന് ഡെപ്യൂട്ടി ഫോററ്റ് ഓഫീസർ, ഒരു സെഷൻ ഫോറസ്റ്റ് ഓഫീസർ, 11 ബീറ്റ് ഓഫിസർമാർ, ഒരു ക്ലർക്ക് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 2019, 20, 21 കാലഘട്ടത്തിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരെയാണ് സസ് പെൻഡ് ചെയ്തത്.

Top