മുംബൈ സെൻട്രൽ ലൈൻ യാത്രക്കാർക്കായി 18 പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചു

മുംബൈ : കേന്ദ്ര റെയിൽവേ മുംബൈയിൽ 18 പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചു.

സബർബൻ റെയിലിലുടെ സ്ഥിരമായി യാത്ര നടത്തുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാണ് പുതിയ സർവീസുകൾ.

ചൊവ്വാഴ്ച വൈകീട്ട് പ്രഖ്യാപിച്ച പുതിയ ഷെഡ്യൂൾ അനുസരിച്ച് യാത്ര നടത്തുന്ന സ്ത്രീകൾക്കായി പുതിയ മൂന്ന് കംപാർട്ട്മെൻറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര നടത്താൻ കംപാർട്മെന്റുകൾ ഇല്ലെന്ന് കണ്ടെത്തിയതിലാണ് പുതിയ തീരുമാനം.

രാവിലെ 8.45 ന് ബദലാപൂരിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് സ്റ്റേഷനിലേക്ക് എത്തുന്ന ലോക്കൽ ട്രെയിനിലും, രാവിലെ 8 .10ന് ടിറ്റ്വാല മുതൽ സി.എസ്.എം.ടി വരെ എത്തുന്ന ട്രെയിനിലുമാണ് ഗാർഡ് കംപാർട്മെന്റിനോട് ചേർന്ന് സ്ത്രീകൾക്കായി പുതിയ കംപാർട്മെന്റ് നൽകിയിരിക്കുന്നത്.

സി എസ് എം ടിയിലേക്കും മറ്റ് സ്റ്റേഷനുകളിലേക്കും സെൻട്രൽ ലൈൻ വഴി പോകുന്ന ട്രെയിനുകളുടെ സമയത്തിൽ റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്.

Top