ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഒന്നര വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി അയൽവാസി.
മക്കളുടെ മുന്നിലിട്ടാണ് അയൽവാസിയായ മുപ്പത്തിമൂന്നുകാരൻ ഒന്നര വയസുള്ള കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ഈ ക്രൂരത അരങ്ങേറിയത്. സംഭവം നടന്ന് അടുത്ത ദിവസം തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിയുടെ മക്കളായ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിയുമൊത്ത് പ്രതിയുടെ വീട്ടിൽ കളിക്കുകയായിരുന്നു കുട്ടി. സംഭവം നടക്കുമ്പോൾ പ്രതിയുടെ ഭാര്യ ടെറസ്സിലായായിരുന്നു.
ഒറ്റമുറി വീട്ടിൽ രണ്ടു മക്കളുടെ മുൻപിൽ വച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ പ്രതി മാനഭംഗപ്പെടുത്തിയത്.
തിരികെ വീട്ടിലെത്തിയ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവം കണ്ടതിനാൽ അമ്മ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
വിവാഹമോചിതയായ ഒന്നര വയസ്സുകാരിയുടെ അമ്മ ഔട്ടർ ഡൽഹിയിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. കുഞ്ഞ് ഇപ്പോൾ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.