ചൈനയില്‍ പാസഞ്ചര്‍ കോച്ചും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു

ചൈന: ചൈനയില്‍ പാസഞ്ചര്‍ കോച്ചും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു .14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് ദൃകസാക്ഷികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
china-5

ചൈനയില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥയാവുന്നുണ്ട്.അമിത വേഗതയും, അപകടകരമായ യാത്രയും,മോശം വാഹനങ്ങളുമാണ് ചൈനയിലെ അപകട മരണങ്ങള്‍ക്ക് കാരണം.ഓരോ വര്‍ഷവും റോഡപകടങ്ങള്‍ മൂലം ഏകദേശം 260,000 ചൈനക്കാര്‍ മരിക്കുന്നുണ്ടെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നത്.

china-1
സാധാരണക്കാരാണ് കൂടുതലും അപകടങ്ങളില്‍പ്പെടുന്നത്. ഇവരില്‍ പലരും കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാര്‍ എന്നിവരാണ്. ദീര്‍ഘ ദൂരയാത്രകള്‍ക്ക് വേണ്ടി ഹൈ സ്പീഡ് ട്രെയിനുകളും, വിമാനങ്ങളുമാണ് കൂടുതല്‍ ആളുകളും തെരഞ്ഞെടുക്കുന്നത്.

Top