ശബരിമല നടവരവില്‍ 18 കോടിയുടെ കുറവ്; ആകെ വരുമാനം 204 കോടി

പത്തനംതിട്ട: ശബരിമലയിലെ നടവരവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 (18,67,93,546) കോടിയുടെ കുറവുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലവും എണ്ണിത്തീരാത്ത കാണിക്കയും ചേര്‍ത്തുവരുമ്പോള്‍ വരുമാനം വര്‍ദ്ധിച്ചേക്കും.

കുറവ് സാങ്കേതികം മാത്രമാണെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാ വകുപ്പുകള്‍ക്കും നന്ദി. കഴിഞ്ഞ 39 ദിവസത്തെ ശബരിമലയിലെ നടവരവിന്റെ കണക്കാണിത്. നടവരവിലെ ആകെ വരുമാനം 204 കോടി (204,30,76,704) ആണ്.കഴിഞ്ഞ വര്‍ഷം 222 കോടി രൂപയായിരുന്നു (2,22,98,70,250) ലഭിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോടതി പമ്പയില്‍ പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കാത്തത് സങ്കടകരമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ പറഞ്ഞു.

Top