മഹാരാഷ്ട്രയില്‍ 18 കോണ്‍ഗ്രസ് വിമതര്‍ എന്‍സിപിയില്‍

മുംബൈ: താനെ ജില്ലയിലെ ഭിവണ്ടി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെയുള്ള 18 കോണ്‍ഗ്രസ് വിമത കോര്‍പറേറ്റര്‍മാര്‍ എന്‍സിപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ സഖ്യകക്ഷികളായിരിക്കെയാണ് പാര്‍ട്ടിമാറ്റം. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലാണ് വിമതര്‍ എന്‍സിപിയില്‍ ചേര്‍ന്നത്.

90 അംഗ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 47 സീറ്റ് നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, വിമതര്‍ ബിജെപിയെ പിന്തുണച്ചതോടെ മേയര്‍ പദവി കോണ്‍ഗ്രസിനു നഷ്ടമായി. തുടര്‍ന്ന്, പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും അയോഗ്യരാക്കാന്‍ നീക്കം നടത്തുകയും ചെയ്തിരിക്കെയാണ് എന്‍സിപിയില്‍ ചേര്‍ന്നത്.

Top