കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചത്.

കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Top