ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജജിന് പോകാന്‍ ഒരുങ്ങുന്നത് 1,75,025 ഓളം പേര്‍

hujj

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജജിന് പോകുന്നത് 1,75,025 ഓളം പേരാണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇതില്‍ 1,28,002 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയായിരിക്കും പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിന്ന് ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ 3,55,604 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ 1,89,217 പേര്‍ പുരുഷന്മാരും 1,66,387 പേര്‍ സ്ത്രീകളുമായിരിക്കും.

Top