വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ യുവാവ് അറസ്റ്റില്‍. മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന വിജയ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് വര്‍ഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇതിനിടെ ഇയാള്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

വീട്ടിലും മൂന്നാറിലെ സ്വകാര്യ കോട്ടേജിലുമെത്തിച്ചായിരുന്നു ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം യുവതിക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാറിലെ ആശുപത്രിയിലെത്തിച്ചതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിയാണെന്ന് അറിഞ്ഞത്.

ആശുപത്രി അധികൃതര്‍ പൊലീസിന് വിവരങ്ങള്‍ കൈമാറിയതോടെ മൂന്നാര്‍ സി ഐ മനേഷിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Top