യു.പിയില്‍ 17-കാരിയെ സഹോദരന്‍ വെടിവെച്ചുകൊലപ്പെടുത്തി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷേഖ്പുരയില്‍ വിലക്കിയിട്ടും മൊബൈല്‍ഫോണില്‍ രാത്രി വൈകിയും മെസേജ് അയക്കുന്നത് തുടര്‍ന്ന പതിനേഴുകാരിയെ സഹോദരന്‍ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷേഖ്പുരയില്‍ ഞായറാഴ്ച രാത്രിയാണ്‌സംഭവം.

ഫോണില്‍ മെസേജ് അയച്ചുകൊണ്ടിരുന്ന മുസ്‌കാനെ സഹോദരന്‍ ആദിത്യ വിലക്കിയിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന നാടന്‍തോക്കെടുത്ത് ആദിത്യ സഹോദരിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അഭിമന്യു മാംഗ്ലിക് പറഞ്ഞു.

സംഭവസമയത്ത് ഇവരുടെ അമ്മ ബബിത വീട്ടിലുണ്ടായിരുന്നു. അയല്‍വാസികള്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ആദിത്യയ്ക്കായി പോലീസ് തിരച്ചിലാരംഭിച്ചു.

പ്രദേശത്തുള്ള മറ്റൊരു സമുദായക്കാരനായ യുവാവുമായുള്ള സഹോദരിയുടെ ബന്ധത്തെ ഇരുപതുകാരനായ ആദിത്യ എതിര്‍ത്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കേസന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അറിയിച്ചു.

Top