ഉത്തര്‍പ്രദേശില്‍ 17 വയസുകാരിയെ രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

rape

മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശില്‍ 17 വയസുകാരിയെ രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ബിജേന്ദര്‍, റബ്ബാല്‍ എന്നിവര്‍ ബലാത്സംഗം ചെയ്തത്. കേസില്‍ ഒരാള്‍ പിടിയിലായി. മുസഫര്‍നഗറിലെ കവാല്‍ ഗ്രാമത്തിലാണ് സംഭവം.

വീടിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം എറിയാന്‍ പോയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതികളില്‍ റബ്ബാലാണ് പിടിയിലായത്. മറ്റേ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Top