പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി ; 3 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഡൽഹിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയെ തുടർന്ന് 3 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വടക്കു കിഴക്കൻ ഡൽഹിയിലെ ഹർഷ് വിഹാറിലാണ് സംഭവം. പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ ആക്രമി പഴ്സ് തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.

മൂന്നംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ മർദ്ദിച്ച് കത്തികൊണ്ട് പരിക്കേൽപ്പിച്ചു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Top