പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയ 17 വയസ്സുകാരി അറസ്റ്റില്‍

മുബൈ : മഹാരാഷ്ട്രയിലെ താനെയില്‍ പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 17 വയസ്സുകാരി പിടിയില്‍. ശനിയാഴ്ച വൈകുന്നേരം ട്യൂഷന്‍ ക്ലാസിലേക്ക് പോയ 11 കാരനെ കാണാതാവുകയായിരുന്നു.

പിന്നീട് ഫോണ്‍ സന്ദേശത്തില്‍ കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ ആറ് ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നഗരത്തില്‍ ഒരിടത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കില്‍ പണം വയ്ക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്ഥലത്തെ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോകും വഴി കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയതാണ് താന്‍ എന്ന് ബാലന്‍ പറഞ്ഞു.

പൊലീസിന്റെ നിര്‍ദേശപ്രകാരം, പറഞ്ഞ സ്ഥലത്ത് ബാഗ് വച്ചു. ബുര്‍ഖ ധരിച്ച് ബാഗ് എടുക്കാനെത്തിയ പെണ്‍കുട്ടിയെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

Top