കരമനയാറ്റിൽ ചാടി ആത്മഹത്യാശ്രമം; പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

drown-death

തിരുവനന്തപുരം : കരമനയാറ്റിലേക്ക് ചാടിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. കാച്ചാണി സ്വദേശിയായ പതിനേഴുകാരനാണ് മരിച്ചത്. കൂടെ ചാടിയ പെൺകുട്ടിയെ സഹോദരൻ രക്ഷിച്ചു. അഞ്ച് മണിക്കൂറോളം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കൾ എതിർത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.

Top