പന്ത് എടുക്കാന്‍ മതില്‍ ചാടിക്കടന്നു; 17കാരന് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ ജീവനക്കാര്‍

ലക്‌നൗ:പന്ത് എടുക്കാന്‍ മതില്‍ ചാടിക്കടന്ന 17കാരനുനേരെ വീട്ടുടമയുടെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തു. അരവിന്ദ് കുമാര്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വ്യവസായിയായ ചന്ദ്രപ്രകാശ് അഗര്‍വാളിന്റെ വീടിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കവെയാണ് സുരക്ഷാ ജീവനക്കാര്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അരവിന്ദ് കുമാറിന്റെ അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വ്യവസായിയുടെ സുരക്ഷ ജീവനക്കാരനായ സുമിത് സിംഗ് എന്നയാളാണ് വെടിവെച്ചതെന്നും പരാതിയില്‍ പറയുന്നു.

Top