കഞ്ചാവിന് അടിമയായ 17കാരനെ അമ്മ കൊലപ്പെടുത്തി

മരാവതി: ആന്ധ്രാപ്രദേശിലെ അമരാവതിക്കടുത്ത് കഞ്ചാവിന് അടിമയായ മകനെ കൊലപ്പെടുത്തി അമ്മ. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ വല്ലെപ്പ് സിദ്ധാർഥ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇയാളുടെ അമ്മ സോംലതയ്ക്കായി (43) പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച്, ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ സോംലത മകനുമൊത്ത് ഒരു വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ഭർത്താവ് നേരത്തെ തന്നെ മരിച്ചു. അതുകൊണ്ട് തന്നെ വീട്ടുച്ചിലവുകൾ മുഴുവന്‍ സോംലത മാത്രമായിരുന്നു വഹിച്ചിരുന്നത്.

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഇവരുടെ മകൻ സിദ്ധാർഥ കഞ്ചാവിന് അടിമയായിരുന്നു . ലഹരിക്കുള്ള പണത്തിനായി ഇയാൾ പലപ്പോഴും അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ നൽകിയ വിവരം അനുസരിച്ച് പൊലീസ് പറയുന്നു.

Top