17 persons injured in TMC-BJP clash in Tripura

അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ നേതാവിന്റെ സഹോദരന്‍ മര്‍ദിച്ചെന്ന ആരോപണമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് വെസ്റ്റ് ത്രിപുര എസ്പി അഭിജിത്ത് സപ്തര്‍ഷി പറഞ്ഞു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ നേതാവ് സൂധീപ് റോയ് ബര്‍മന്റെ സഹോദരന്‍ സന്ദീപ് റോയി മര്‍ദിച്ചെന്ന പരാതിയുമായി ബിജെപി രംഗത്തെത്തുകയായിരുന്നു.

ഇതേത്തുടര്‍ന്നു വെസ്റ്റ് അഗര്‍ത്തല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

ബിജെപി ത്രിപുര ഉപാധ്യക്ഷന്‍ സുബല്‍ ബൗമിക്, തൃണമൂല്‍ നേതാവ് പന്ന ദേബ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റതായും സപ്തര്‍ഷി പറഞ്ഞു.

Top