ആളുകള്‍ കൂട്ടംകൂടി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് സൗദിയില്‍ നിയന്ത്രണം

റിയാദ്: സൗദി അറേബ്യയില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന പരിപാടികള്‍ താത്കാലികമായി നിരോധിച്ച് ആഭ്യന്തരമന്ത്രാലയം. കല്യാണ മണ്ഡപങ്ങളിലും ഹോട്ടലുകളിലും വിശ്രമ സേങ്കതങ്ങളിലും ഓഡിറ്റോറിയങ്ങളിലും ആളുകള്‍ സംഗമിക്കുന്നതും പരിപാടികള്‍ സംഘടിപ്പിക്കുന്നതുമാണ് ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് നടപടി. വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലായി. രാജ്യത്തെ സ്വദേശികളും വിദേശികളുമായ ഓരോരുത്തരും ഈ നിയമം പാലിക്കാന്‍ തയാറാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.17 പുതിയ രോഗബാധ കൂടി സൗദിയില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. സൗദയില്‍ ആകെ 62 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്.

Top