തായ്വാനില്‍ പുയുമാ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 17 പേര്‍ മരിച്ചു

യിലാന്‍: തായ്‌വാനില്‍ പുയുമാ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 17 പേര്‍ മരിച്ചു. അപകടത്തില്‍ 132 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തായ്വാനിലെ വടക്കുകിഴക്കന്‍ യിലാനിലായിരുന്നു അപകടം.

പുയുമാ എക്‌സ്പ്രസ് ട്രെയിന്‍ പൂര്‍ണമായും പാളത്തില്‍ നിന്നും തെന്നിമറിഞ്ഞു. ട്രെയിന്റെ ആറു ബോഗികളാണ് പാളംതെറ്റിയത്. മറ്റ് അഞ്ച് ബോഗികള്‍ ഇവയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രെയിനില്‍ 366 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് റെയില്‍വെ അറിയിച്ചു.

Top